റെഡ് സ്റ്റാർ ക്ലബ് സഹവാസ ക്യാമ്പ്

Monday 28 April 2025 12:17 AM IST
സഹവാസ ക്യാമ്പ് ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് റെഡ് സ്റ്റാർ ക്ലബ്ബ് വായനശാലയുടെ 37-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു ദിവസത്തെ സഹവാസ ക്യാമ്പിന് തുടക്കമായി. മേലാങ്കോട്ട് കണ്ണൻ നായർ സ്മാരക ഗവൺമെന്റ് യു.പി സ്കൂളിൽ നടക്കുന്ന ക്യാമ്പ് ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സുധീഷ് നെല്ലിക്കാട്ട് അദ്ധ്യക്ഷനായി. ആദർശ്, ചന്ദ്രൻ, സനൽ പാടിക്കാനം, അമ്പു പണ്ടാരത്തിൽ എന്നിവർ ക്ലാസെടുത്തു. അദ്ധ്യാപകൻ വി.എൻ ബാബുരാജ് കോർഡിനേറ്ററായി. സംഘാടകസമിതി ചെയർമാൻ രതീഷ് നെല്ലിക്കാട്, കൺവീനർ എൻ. മുരളീധരൻ, വാർഡ് കൗൺസിലർ സുജിത്ത് നെല്ലിക്കാട്ട് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി രാജേഷ് നെല്ലിക്കാട്ട് സ്വാഗതവും ട്രഷർ അഖിൽ നന്ദിയും പറഞ്ഞു.