ആലാമിപ്പള്ളി ഫ്രണ്ട്സ് ക്ലബ് വാർഷികം

Monday 28 April 2025 12:20 AM IST
ആലാമി പള്ളി ഫ്രണ്ട്സ് ക്ലബ്ബിന്റെ 35-ാം വാർഷികാഘോഷം സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തപ്പോൾ

കാഞ്ഞങ്ങാട്: ആലാമി പള്ളി ഫ്രണ്ട്സ് ക്ലബ്ബിന്റെ 35-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തി. ആലാമി പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ടി.പി ഗംഗാധരൻ അദ്ധ്യക്ഷനായി. കണ്ണൂർ യൂണിവേഴ്സിറ്റി മലയാളം പിഎച്ച്.ഡി ഗവേഷക ദേവിക ഗംഗൻ മുഖ്യപ്രഭാഷണം നടത്തി. 95 വയസ്സിലും ആരോഗ്യകരമായ ജീവിതം നയിക്കുന്ന എല്ലാവർക്കും മാതൃകയായ അഹമ്മദ് കൊവ്വൽ പള്ളിയെ രാജൻ ആലമിപ്പള്ളി ആദരിച്ചു. നിർധന കുടുംബത്തിനുള്ള ചികിത്സാ സഹായം രവി പാരഗൺ നൽകി. കെ.ജി വേണു, കെ. ബാലകൃഷ്ണൻ, അംബുജാക്ഷൻ ആലാമിപള്ളി എം. സുരേഷ് മോഹൻ എന്നിവർ സംസാരിച്ചു. ചന്ദ്രൻ ആലാമി പള്ളി സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.