കൊല്ലപ്പെട്ടവർക്ക് മുന്നിൽ രാഷ്ട്രീയക്കാർ കരയുന്നതെന്തിന്: ജി.സുധാകരൻ
Sunday 27 April 2025 9:52 PM IST
ആലപ്പുഴ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിനു മുന്നിൽ രാഷ്ട്രീയക്കാർ കരയുന്നതെന്തിനെന്ന് ജി.സുധാകരൻ. കൊല്ലപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കുമ്പോൾ ബന്ധുക്കൾ കരയുന്നതു മനസ്സിലാക്കാം. മൃതദേഹത്തോട് ചേർന്നുനിന്നു ചിത്രം വരുത്താനാണ് പല രാഷ്ട്രീയക്കാരുടെയും ശ്രമിക്കുന്നതെന്നും അടിയന്തരനടപടി സ്വീകരിക്കാതെ തീവ്രവാദികൾക്ക് കടന്നുകളയാനുള്ള സമയം നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു. നിയമ സഹായവേദി ജില്ലാസമിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ പ്രസീദ് മണലുവട്ടം അദ്ധ്യക്ഷനായി.