സിനിമ മേഖലയ്ക്ക് മാർച്ചിൽ നഷ്‌ടം 168.53 കോടി

Monday 28 April 2025 12:04 AM IST

കൊച്ചി: മലയാള സിനിമയ്ക്ക് മാർച്ചിലെ നഷ്‌ടം 168.53 കോടി രൂപ. എമ്പുരാനാണ് തിയേറ്റർ വരുമാനത്തിൽ മുന്നിൽ. ആദ്യത്തെ അഞ്ചു ദിവസത്തിനകം 24.65 കോടി രൂപ എമ്പുരാൻ സ്വന്തമാക്കി. 15 സിനിമകളാണ് റിലീസ് ചെയ്‌തത്. 13 സിനിമകൾക്കായി 194,42,06,985 രൂപ ചെലവഴിച്ചു. 25,88,31,000 രൂപ തിരികെ ലഭിച്ചു.

തിയേറ്റർ വരുമാനം മാത്രം അടിസ്ഥാനമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയ്യാറാക്കിയ കണക്കാണിത്. മാർച്ചിൽ റിലീസ് ചെയ്‌ത സിനിമകളാണ് ഇപ്പോഴും പ്രദർശനം തുടരുന്നത്. 22,000 രൂപ മാത്രം തിയേറ്റർ വരുമാനം ലഭിച്ച സിനിമയുമുണ്ട്.

സിനിമ ചെലവ് വരുമാനം

മറുവശം ...... 78,00,000...... 60,000

ഔസേപ്പിന്റെ ഒസ്യത്ത് ...... 4,04,46,985 ...... 45,00,000

പരിവാർ ...... 2,60,00,000 ...... 26,00,000

പ്രളയശേഷം ഒരു ജലകന്യക ...... 15,00,000 ...... 64,000

വടക്കൻ ...... 3,65,60,000 ...... 20,00,000

ആരണ്യം ...... 85,00,000 ...... 22,000

ദാസേട്ടന്റെ സൈക്കിൾ ...... 70,00,000 ...... 8,00,000

കാടകം ...... 30,00,000 ...... 80,000

ലീച്ച് ...... 1,00,00,000 ...... 45,000

രാക്ഷസി, ദ ലേഡി കില്ലർ ...... 60,00,000 ...... 4,00,000

ഉട്ടാവർ ...... കണക്കില്ല ...... 1,00,000

വെയിറ്റിംഗ് ലിസ്റ്റ് ...... കണക്കില്ല ...... 35,000

തിരുത്ത് ...... 8,00,000 ...... 1,25,000

എമ്പുരാൻ ...... 175,66,00,000 ...... 24,65,00,000 (5 ദിവസം)

അഭിലാഷം ...... 4,00,00,000 ...... 15,00,000 (3 ദിവസം)