കുരുമുളക് ക​റു​ത്ത​ ​'​പൊ​ന്ന്' ​ ​ത​ന്നെ!

Monday 28 April 2025 2:20 AM IST

കോ​ട്ട​യം​:​ ​വി​ല​ ​കൊ​ണ്ട് ​കു​രു​മു​ള​ക് ​ക​റു​ത്ത​ ​പൊ​ന്ന് ​എ​ന്ന​ ​വി​ളി​പ്പേ​ര് ​അ​ന്വ​ർ​ത്ഥ​മാ​ക്കു​ക​യാ​ണ്.​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​റെ​ക്കാ​ഡ് ​വി​ല​യി​ലേ​ക്ക് ​കു​രു​മു​ള​ക് ​കു​തി​ക്കു​ന്ന​ത്.​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​വ്യാ​പാ​രി​ക​ൾ​ ​താ​ത്പ​ര്യം​ ​കാ​ണി​ച്ച​തോ​ടെ​ ​കു​രു​മു​ള​ക് ​വി​ല​ ​ക്വി​ന്റ​ലി​ന് 720​ ​രൂ​പ​ ​വ​രെ​ ​ഉ​യ​ർ​ന്നു.​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​നം​ ​മൂ​ലം​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​താ​ണ് ​വി​ല​ ​ഉ​യ​രാ​ൻ​ ​കാ​ര​ണം.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ക​ണ​ക്കി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​കു​രു​മു​ള​ക്ഉ​ ​ത്പാ​ദ​നം​ 75000​ ​ട​ണ്ണാ​ണ്.​ ​എ​ന്നാ​ൽ​ ​ഉ​ത്പാ​ദ​നം​ 50000​ ​ട​ണ്ണി​ൽ​ ​താ​ഴെ​യെ​ന്നാ​ണ് ​ക​ർ​ഷ​ക​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ക​ണ​ക്ക്.​ ​അ​ൻ​പ​തി​നാ​യി​രം​ ​ട​ൺ​ ​കു​രു​മു​ള​ക് ​ക​‌​ർ​ഷ​ക​ർ​ക്കി​ട​യി​ലും​ ​മ​റ്റു​ ​മേ​ഖ​ല​ക​ളി​ലു​മാ​യി​ ​സ്റ്റോ​ക്കു​ണ്ടെ​ന്നാ​ണ് ​കേ​ന്ദ്ര​ ​കൃ​ഷി​ ​വ​കു​പ്പ് ​റി​പ്പോ​ർ​ട്ട് .

ഇറക്കുമതിക്ക് സമ്മർദ്ദം

10000​ ​ട​ണ്ണാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​കു​രു​മു​ള​ക് ​പ്ര​തി​മാ​സ​ ​ഉ​പ​ഭോ​ഗം.​ ​ഉ​ത്പാ​ദ​ന​ത്തേ​ക്കാ​ൾ​ ​ഉ​പ​ഭോ​ഗം​ ​കൂ​ടു​ത​ലാ​യ​തി​നാ​ൽ​ ​ഇ​റ​ക്കു​മ​തി​ ​അ​നി​വാ​ര്യ​മാ​യി.​ ​ഇ​തോ​ടെ​ ​ഇ​റ​ക്കു​മ​തി​ ​ലോ​ബി​ ​സ​മ്മ​ർ​ദ്ദം​ ​ശ​ക്ത​മാ​ക്കി.​ ​മ​റ്റ് ​ഉ​ത്പാ​ദ​ക​ ​രാ​ജ്യ​ങ്ങ​ളും​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​കു​രു​മു​ള​ക് ​ഇ​റ​ക്കു​മ​തി​ക്ക് ​താ​ത്പ​ര്യം​ ​കാ​ട്ടി​ ​തു​ട​ങ്ങി.​ ​രൂ​പ​യു​ടെ​ ​മൂ​ല്യം​ ​ഉ​യ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ ​ഇ​റ​ക്കു​മ​തി​ക്കാ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​ഭാ​രം​ ​കൂ​ടും.​ ​ആ​വ​ശ്യ​ത്തി​ന് ​അ​നു​സ​രി​ച്ച് ​മു​ള​ക് ​എ​ത്താ​ത്ത​തി​നാ​ൽ​ ​വി​ല​ ​ഇ​നി​യും​ ​ഉ​യ​രു​മെ​ന്നാ​ണ് ​വി​പ​ണി​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന.

വിയറ്റ് നാം കുരുമുളക് വില 7200 ഡോളർ.

ഇന്ത്യൻ കുരുമുളക് വില 8800 ഡോളർ.

തകർച്ചയിൽ റബർ

അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ലെ​ ​വ്യാ​പാ​ര​ ​യു​ദ്ധ​ത്ത​ള​ർ​ച്ച​ ​മു​ത​ലെ​ടു​ത്ത് ​ട​യ​ർ​ ​വ്യ​വ​സാ​യി​ക​ൾ​ ​റ​ബ​റി​ന്റെ​ ​ആ​ഭ്യ​ന്ത​ര​ ​വി​ല​ ​ഇ​ടി​ച്ചു.​ ​ടാ​പ്പിം​ഗ് ​സീ​സ​ൺ​ ​ക​ഴി​ഞ്ഞ​തി​നാ​ൽ​ ​ഷീ​റ്റ് ​വ​ര​വ് ​കു​റ​ഞ്ഞു.​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​ ​കാ​ര​ണം​ ​ടാ​പ്പിം​ഗ് ​കു​റ​വാ​യി​രു​ന്നു.​ ​ഇ​നി​ ​ജൂ​ൺ​ ​വ​രെ​ ​ടാ​പ്പിം​ഗി​ന് ​കാ​ക്ക​ണം.​ ​ഓ​ഫ് ​സീ​സ​ണി​ൽ​ ​വ​ൻ​ ​തോ​തി​ൽ​ ​റ​ബ​ർ​ ​ആ​വ​ശ്യ​മെ​ങ്കി​ലും​ ​വി​ല​ ​ഇ​ടി​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ട​യ​ർ​ ​ലോ​ബി​ ​തു​ട​രു​ന്നു.​ ​താ​ഴ്ന്ന​ ​വി​ല​യ്ക്കും​ ​ഷീ​റ്റും​ ​ലാ​റ്റ​ക്സും​ ​ക​ർ​ഷ​ക​രി​ൽ​ ​നി​ന്ന് ​സം​ഭ​രി​ച്ച് ​സ്റ്റോ​ക്ക് ​ചെ​യ്യാ​നു​ള്ള​ ​ക​ളി​ക​ളാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​മാ​സ​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​കി​ലോ​യ്ക്ക് 206​ ​വ​രെ​ ​ഉ​യ​ർ​ന്ന​ ​ആ​ർ.​എ​സ്.​എ​സ് ​ഫോ​റി​നെ​ ​ട​യ​ർ​ ​ലോ​ബി​ 190​ ​ൽ​ ​പി​ടി​ച്ചു​ ​കെ​ട്ടി.​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​ല​ ​കോ​ലാ​ലം​ബൂ​രി​ലും​ 190​ൽ​ ​ത​ട്ടി​ ​നി​ൽ​ക്കു​ക​യാ​ണ്.​ ​നേ​ര​ത്തേ​ ​അ​ന്താ​രാ​ഷ്ട്ര​-​ ​ആ​ഭ്യ​ന്ത​ര​ ​വി​ല​ക​ൾ​ ​ത​മ്മി​ൽ​ 40​ ​രൂ​പ​ ​വ​രെ​ ​വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു.