ഡി.സി.ബി ബാങ്ക് നാലാം ത്രൈമാസത്തിൽ 177 കോടി രൂപ അറ്റാദായം നേടി

Monday 28 April 2025 1:23 AM IST

കൊ​ച്ചി​:​ ​ഡി.​സി.​ബി​ ​ബാ​ങ്ക് ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തെ​ ​നാ​ലാം​ ​ത്രൈ​മാ​സ​ത്തി​ൽ​ 177​ ​കോ​ടി​ ​രൂ​പ​ ​അ​റ്റാ​ദാ​യം​ ​നേ​ടി.​ ​അ​തി​നു​ ​മു​മ്പ​ത്തെ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​ഇ​തേ​ ​കാ​ല​യ​ള​വി​ൽ​ 156​ ​കോ​ടി​ ​രൂ​പ​ ​ആ​യി​രു​ന്നു​ ​അ​റ്റാ​ദാ​യം.​ 14​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ബാ​ങ്കി​ന്റെ​ 2025​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തെ​ ​അ​റ്റാ​ദാ​യം​ 615​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ 2024​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തെ​ ​അ​റ്റാ​ദാ​യ​മാ​യ​ 536​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​നി​ന്ന് 15​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​യാ​ണ് ​കൈ​വ​രി​ച്ച​ത്. വാ​യ്പ​ 25​ ​ശ​ത​മാ​നം​ ​വാ​ർ​ഷി​ക​ ​വ​ള​ർ​ച്ച​യും​ ​നി​ക്ഷേ​പം​ 22​ ​ശ​ത​മാ​നം​ ​വാ​ർ​ഷി​ക​ ​വ​ള​ർ​ച്ച​യും​ ​നേ​ടി.​ ​മാ​ർ​ച്ച് 31,​ 2025​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​ബാ​ങ്കി​ന്റെ​ ​മൊ​ത്തം​ ​നി​ഷ്‌​ക്രി​യ​ ​ആ​സ്തി​ 2.99​ ​ശ​ത​മാ​ന​വും​ ​അ​റ്റ​ ​നി​ഷ്‌​ക്രി​യ​ ​ആ​സ്തി​ 1.12​ ​ശ​ത​മാ​ന​വു​മാ​ണ്.​ ​മൂ​ല​ധ​ന​ ​ശേ​ഷി​ ​ശ​ക്ത​മാ​യ​ ​നി​ല​യി​ൽ​ ​തു​ട​രു​ന്നു.​ 2025​ ​മാ​ർ​ച്ച് 31​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​മൂ​ല​ധ​ന​ ​ശേ​ഷി​ ​അ​നു​പാ​തം​ 16.77​ ​ശ​ത​മാ​നം​ ​ആ​യി​രു​ന്നു. ബാ​ങ്കി​ന്റെ​ ​വാ​യ്പ​ക​ളി​ലും​ ​നി​ക്ഷേ​പ​ങ്ങ​ളി​ലും​ ​വ​ള​ർ​ച്ച​ ​ശ​ക്ത​മാ​യി​ ​തു​ട​രു​ന്നു​വെ​ന്നും​ ​നെ​റ്റ് ​ഇ​ന്റ​റ​സ്റ്റ് ​മാ​ർ​ജി​ൻ​ ​സ്ഥി​ര​ത​ ​കൈ​വ​രി​ക്കു​ക​യും​ ​ഫീ​സ് ​വ​രു​മാ​നം​ ​സ്ഥി​ര​മാ​യി​ ​വ​ർ​ദ്ധി​ക്കു​ക​യും​ ​ചെ​യ്യു​ന്നു​ണ്ടെ​ന്നും​ ​ഡി​.സി​.ബി​ ​ബാ​ങ്ക് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റും​ ​സി.​ഇ.​ഒ​യു​മാ​യ​ ​പ്ര​വീ​ൺ​ ​കു​ട്ടി​ ​പ​റ​ഞ്ഞു.