വിറ്റുവരവ് 1,​70,​000 കോടി കവിഞ്ഞു, ചരിത്രം കുറിച്ച് ഖാദി

Monday 28 April 2025 1:31 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​പു​തി​യ​ ​റെ​ക്കാ​ഡി​ട്ട് ​ഖാ​ദി​ ​വ്യ​വ​സാ​യ​ ​ക​മ്മീ​ഷ​ൻ.​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​ഖാ​ദി,​ ​ഗ്രാ​മ​ ​വ്യ​വ​സാ​യ​ങ്ങ​ളു​ടെ​ ​(​കെ.​വി.​ഐ.​സി​ ​)​​​ ​വി​റ്റു​വ​ര​വ് 1,70,000​ ​കോ​ടി​ ​രൂ​പ​ ​ക​വി​ഞ്ഞു.​ 2024​-​ 25​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ലെ​ ​താ​ത്കാ​ലി​ക​ ​ക​ണ​ക്കു​ക​ൾ​ ​കെ.​വി.​ഐ.​സി​ ​ചെ​യ​ർ​മാ​ൻ​ ​മ​നോ​ജ് ​കു​മാ​ർ​ ​പു​റ​ത്തു​വി​ട്ടു ​ ​ക​ഴി​ഞ്ഞ​ 11​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഉ​ത്പാ​ദ​നം​ 347​ ശതമാനം​ ​വ​ർ​ദ്ധ​ന​വോ​ടെ​ ​നാ​ലി​ര​ട്ടി​യാ​യി.​ ​വി​ല്പ​ന​ 447​ശതമാനം ​വ​ർ​ദ്ധ​ന​വോ​ടെ​ ​അ​ഞ്ചി​ര​ട്ടി​യാ​യി.​ ​ മൊ​ത്തം​ ​തൊ​ഴി​ൽ​ ​സൃ​ഷ്ടി​ക്കു​ന്ന​തി​ൽ​ 49.23​ശതമാനം​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​യി.​ ​ന്യൂ​ഡ​ൽ​ഹി​ ​ഖാ​ദി​ ​ഗ്രാ​മോ​ദ്യോ​ഗ് ​ഭ​വ​ന്റെ​ ​വി​റ്റു​വ​ര​വ് ​ആ​ദ്യ​മാ​യി​ 110.01​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​റെ​ക്കാ​ഡി​ലെ​ത്തി.​ ​ക​ഴി​ഞ്ഞ​ 11​ ​വ​ർ​ഷ​ത്തി​നി​ട​യി​ൽ​ ​ ഖാ​ദി​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​വേ​ത​നം​ 275​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​ ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തി​ൽ​ ​ഇ​ത് 100​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​പ്പി​ച്ചു​വെ​ന്നും​ ​കെ.​വി.​ഐ.​സി​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​ ​അ​റി​യി​ച്ചു.

ഖാദി ഉത്പന്നം

2013- 14ൽ ഉത്പാദനം 26109.07 കോടി രൂപ

2024- 25ൽ ഉത്പാദനം 116599.75 കോടി രൂപ

വർദ്ധന 347%

2013- 14ൽ വില്പന 31154.19 കോടി രൂപ

2024- 25ൽവില്പന 170551.37 കോടി രൂപ

വർദ്ധന 447%

ഖാദി വസ്ത്രങ്ങൾ

2013-14ൽ ഉത്പാദനം 811.08 കോടി രൂപ

2024- 25ൽഉത്പാദനം 3783.36 കോടി രൂപ വർദ്ധന 366 %

2013- 14ൽ വില്പന 1081.04 കോടി രൂപ 2024- 25ൽ വില്പന 7145.61 കോടി രൂപ വർദ്ധന 561%

2047​ഓ​ടെ​ ​'​വി​ക​സി​ത​ ​ഭാ​ര​തം​'​ ​എ​ന്ന​ ​ല​ക്ഷ്യം​ ​യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നും​ ​ലോ​ക​ത്തി​ലെ​ ​മൂ​ന്നാ​മ​ത്തെ​ ​വ​ലി​യ​ ​സാ​മ്പ​ത്തി​ക​ ​ശ​ക്തി​യാ​യി​ ​ഇ​ന്ത്യ​യെ​ ​മാ​റ്റു​ന്ന​തി​നും​ ​കെ.​വി.​ഐ.​സി​യു​ടെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​വ​ലി​യ​ ​സം​ഭാ​വ​ന​ ​ന​ൽ​കു​ന്നു​ണ്ട്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഖാ​ദി​യെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ​ഖാ​ദി​ ​വ​സ്ത്ര​ങ്ങ​ളു​ടെ​ ​വി​ല്പ​ന​യി​ൽ​ ​വ​ലി​യ​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തി. മ​നോ​ജ് ​കു​മാർ ചെ​യ​ർ​മാൻ കെ.​വി.​ഐ.​സി