കാർലോയിൽ കണ്ണുവച്ച് ബ്രസീൽ
Sunday 27 April 2025 10:34 PM IST
റിയോ ഡി ജനീറോ: ചാമ്പ്യൻസ് ലീഗിൽനിന്ന് സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡ് പുറത്താവുകയും കോപ്പ ഡെൽ റേ ഫൈനലിൽ തോൽക്കുകയും ചെയ്തതോടെ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ കസേര ഇളകുന്നു. ഈ സാഹചര്യത്തിൽ കാർലോയെ തങ്ങളുടെ കോച്ചാക്കാൻ ബ്രസീൽ ദേശീയ ഫെഡറേഷൻ ശ്രമിക്കുന്നതായി സൂചനകൾ ശക്തമായി.
കഴിഞ്ഞ ദിവസം ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ പ്രതിനിധികൾ ആഞ്ചലോട്ടിയുടെ മകൻ ഡേവിഡുമായി ചർച്ച നടത്തിയിരുന്നു. ലോകകപ്പ് യോഗ്യതറൗണ്ടിൽ അർജന്റീനയോട് വമ്പൻ തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ പരിശീലകൻ ഡോറിവൽ ജൂനിയറിനെ പുറത്താക്കിയ ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ പുതിയ പരിശീലകനെ നിയമിച്ചിട്ടില്ല.