അക്ഷയതൃതീയ ഏപ്രിൽ 30ന്; ആഘോഷത്തിനൊരുങ്ങി സ്വർണവ്യാപാര മേഖല
കൊച്ചി: ഏപ്രിൽ 30ന് നടക്കുന്ന അക്ഷയതൃതീയ ആഘോഷം ഗംഭീരമാക്കാനൊരുങ്ങി കേരളത്തിലെ സ്വർണവ്യാപാരികൾ. സ്വർണത്തിന് വില കൂടിയ സാഹചര്യത്തിൽ അക്ഷയ തൃതീയ ദിനത്തിൽ വില്പനയ്ക്കായി പ്രത്യേകം ലൈറ്റ് വെയിറ്റ് ആഭരണങ്ങളും കോയിനുകളും ഒരുക്കിയിട്ടുണ്ട്. തിരക്കൊഴിവാക്കാൻ അഡ്വാൻസ്ഡ് ബുക്കിംഗും ജുവലറികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജി.എസ്.ടി ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭ്യമായ കണക്കനുസരിച്ച് സാധാരണ ദിവസങ്ങളിൽ 300 മുതൽ 400 കോടി രൂപയുടെ സ്വർണ വ്യാപാരമാണ് ഒരു ദിവസം കേരളത്തിൽ നടക്കുന്നത്. കഴിഞ്ഞവർഷത്തെ അക്ഷയതൃതീയ ദിവസം 1200 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് കണക്ക്. ഇത്തവണ 1500 കോടിക്ക് മുകളിൽ വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏപ്രിൽ 22,23 തീയതികളിൽ തൃശൂരിൽ നടത്തിയ ബയർ സെല്ലർ മീറ്റിൽ നൂറുകണക്കിന് വ്യാപാരികൾ പുതിയ സ്റ്റോക്കുകൾ എടുത്തിട്ടുണ്ട്. 10 ലക്ഷത്തോളം കുടുംബങ്ങളെ ജുവലറി ഉടമകൾ നേരിട്ടും അല്ലാതെയും ആഭരണം വാങ്ങാനായി ക്ഷണിച്ചിട്ടുണ്ട്. 5 ലക്ഷത്തിലധികം കുടുംബങ്ങൾ അക്ഷയതൃതീയ ദിനത്തിൽ ജുവലറികളിലെത്തും എന്നാണ് പ്രതീക്ഷ. അഡ്വ.എസ്.അബ്ദുൽ നാസർ, സ്വർണവ്യാപാരി