ഹണ്ടർ 350യുടെ 2025 പതിപ്പ് പുറത്തിറക്കി
കൊച്ചി: ഹണ്ടർ 350യുടെ 2025 പതിപ്പ് പുറത്തിറക്കി റോയൽ എൻഫീൽഡ്. കൂടുതൽ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തി വാഹനത്തെ എൻഫീൽഡ് പരിഷ്കരിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് ഡീലർഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റിലും പുത്തൻ ഹണ്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു. ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത് പിൻ സസ്പെൻഷനിലാണ്. ലീനിയർ സ്പ്രിംഗിൽ നിന്ന് പ്രോഗ്രസ്സീവ് സ്പ്രിംഗിലേക്ക് ഇത് മാറ്റിയിരിക്കുന്നു. പഴയ അതേ രൂപമാണെങ്കിലും സുഖപ്രദമായ യാത്രയ്ക്കായി കൂടുതൽ ഫോം ഉൾപ്പെടുത്തി നിർമ്മിച്ച സീറ്റാണ് മറ്റൊരു പ്രത്യേകത. എല്ലാ വേരിയന്റുകളിലും സ്ലിപ്പ് അസിസ്റ്റ് ക്ലച്ച് നൽകിയിട്ടുണ്ട്.
ഒട്ടനവധി മാറ്റങ്ങൾ
മുൻ മോഡലിലെ അതേ പവർ യൂണിറ്റ് തന്നെയാണ് 2025 റോയൽ എൻഫീൽഡ് ഹണ്ടർ 350യിലും ഉപയോഗിച്ചിരിക്കുന്നത്. 349 സി.സി, എയർ/ ഓയിൽ കൂൾഡ്, റിഫൈൻഡ് ജെ സീരീസ് എൻജിനാണ് മോഡലിന്റെ കരുത്ത്. ഈ എൻജിന്‍ 20.2 ബി.എച്ച്.പി കരുത്തും, 27 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 5 സ്പീഡാണ് ഗിയർബോക്‌സ്.
പരിഷ്‌കരിച്ച പിൻ സസ്പെൻഷൻ സജ്ജീകരണം
എൽ.ഇ.ഡി ഹെഡ്ലാമ്പുകൾ
ഒരു ട്രിപ്പർ പോഡ്
മെച്ചപ്പെട്ട റൈഡർ അനുഭവത്തിനായി ടൈപ്പ്-സി യു.എസ്.ബി ഫാസ്റ്റ് ചാർജിംഗ്
10 എം.എം വർദ്ധിപ്പിച്ച ഗ്രൗണ്ട് ക്ലിയറൻസ്
വില
2025 ഹണ്ടർ ഫാക്ടറി ബ്ലാക്കിന് 1,49,900 രൂപയും ഡാപ്പർ (റയോ വൈറ്റ്, ഡാപ്പർ ഗ്രേ), റെബൽ (ടോക്കിയോ ബ്ലാക്ക്, ലണ്ടൻ റെഡ്, റെബൽ ബ്ലൂ) എന്നിവയ്ക്ക് 1,76,750 രൂപയും 1,81,750 രൂപയുമാണ് എക്‌സ്‌ഷോറൂം വില.