സൗജന്യ എസി ചെക്ക്-അപ്പ് ക്യാമ്പ് ആരംഭിച്ച് നിസാൻ
Monday 28 April 2025 2:00 AM IST
കൊച്ചി: ഇന്ത്യയിലുടനീളമുള്ള നിസാന്റെ എല്ലാ സർവീസ് വർക്ക്‌ഷോപ്പുകളിലുമായി സൗജന്യ എസി ചെക്ക്-അപ്പ് ക്യാമ്പ് അവതരിപ്പിച്ച് നിസാൻ മോട്ടോർ ഇന്ത്യ. വിവിധ സേവനങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്യുന്ന എസി ചെക്ക്-അപ്പ് ക്യാമ്പുകൾ ജൂൺ 15 വരെ ഇന്ത്യയിലുടനീളമുള്ള എല്ലാ 123 നിസാൻ അംഗീകൃത സർവീസ് വർക്ക്‌ഷോപ്പുകളിലും നടക്കും. പരിശീലനം ലഭിച്ച സർവീസ് പ്രൊഫഷണലുകൾ യഥാർത്ഥ നിസാൻ സ്പെയർ പാർട്‌സ് ഉപയോഗിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഉപഭോക്താക്കൾക്ക് നിസാൻ വൺ ആപ്പ് വഴിയോ നിസാൻ മോട്ടോർ ഇന്ത്യ വെബ്‌സൈറ്റ്(www.nissan.in) വഴിയോ ചെക്ക്-അപ്പിനായി സർവീസ് അപ്പോയിന്റ്മെന്റ് എടുക്കാം. സമഗ്രമായ 12 പോയിന്റ് പരിശോധന, സൗജന്യ കാർ ടോപ്പ് വാഷ്, ലേബർ ചാർജുകളിൽ 10% വരെയും മൂല്യവർദ്ധിത സേവനങ്ങളിൽ 15% വരെയും കിഴിവുകൾ എന്നിവ ക്യാമ്പിൽ നേടാം.