ആൾക്കൂട്ട അക്രമം: പത്തു പേർ അറസ്റ്റിൽ
Monday 28 April 2025 12:00 AM IST
കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിൽ ചേവായൂർ സ്വദേശി സൂരജ് മരിച്ച സംഭവത്തിലെ പ്രതികളായ മനോജ് (49 ),അജയ് മനോജ് (20), വിജയ് മനോജ് (19), അനന്തു കൃഷ്ണ (20), അശ്വിൻ ശങ്കർ (18), യദുകൃഷ്ണ (20), അഭിശാന്ത് (21), വിജയ് കൃഷ്ണ( 21), നിഹൽ( 20), എന്നിവരെ ചേവായൂർ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത 9 പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് ഹാജരാക്കിയത്.