മെഡിക്കൽ ക്യാമ്പ്
Monday 28 April 2025 12:43 AM IST
ചിറ്റാർ : ഇലന്തൂർ ഇ എം എസ് സഹകരണ ആശുപത്രിയും കോടിയേരി ബാലകൃഷ്ണൻ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയും സംയുക്തമായി ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രി മുൻ സുപ്രണ്ട് ഡോ.ശശിധരൻ പിള്ള ക്യാൻസർ ബോധവത്കരണ ക്ലാസ് നടത്തി. സംഘാടക സമിതി ചെയർമാൻ ടി.കെ.സജി അദ്ധ്യക്ഷനായിരുന്നു.
സ്വാഗതസംഘം കൺവീനർ വി.എ.സലീം സ്വാഗതവും പാലിയേറ്റിവ് ചിറ്റാർ സോണൽ സെക്രട്ടറി ഷിജി മോഹൻ നന്ദിയും പറഞ്ഞു.