സി.പി.ഐ ലോക്കൽ സമ്മേളനം

Monday 28 April 2025 12:43 AM IST

കൂടൽ : സി.പി.ഐ കൂടൽ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ജി.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.കെ.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.ഗോപിനാഥൻ, സന്തോഷ് കൊല്ലൻപടി, മിനി മോഹൻ, മങ്ങാട് സുരേന്ദ്രൻ, കെ.എൻ.സത്യാനന്ദപണിക്കർ, അജിത്ത്, ശാന്തകുമാർ, മഞ്ജു ബിനു, അനീഷ് കോന്നി, അശ്വിൻ കലഞ്ഞൂർ, രാജൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കൂടൽ ജംഗ്ഷനിൽ സമാപിച്ചു.