സി.പി.ഐ സമ്മേളനം
Monday 28 April 2025 12:44 AM IST
റാന്നി : സി.പി.ഐ പെരുനാട് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ജില്ലാ അസി.സെക്രട്ടറി അഡ്വ.കെ.ജി രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഭരണകൂട ഭീകരതയെ നേരിടുകയെന്നതാണ് മതേതര – ജനാധിപത്യ ശക്തികളുടെ കടമയെന്ന് അദേഹം പറഞ്ഞു. ലോക്കൽ സെക്രട്ടറി സി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗൺസിലംഗങ്ങളായ ടി.ജെ.ബാബുരാജ്, എം.വി.പ്രസന്നകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീകല, ഗ്രാമപഞ്ചായത്തംഗം രാജം , കെ.ടി.സജി, ടി.ടി.ജോയി, ടി.ബിജു, എ.പ്രദീപ്, അന്നമ്മ സാമുവേൽ, എ.അനിജു, ബിന്ദു എന്നിവർ പ്രസംഗിച്ചു.