ചെമ്പോല പൊതിയും

Monday 28 April 2025 12:45 AM IST

റാന്നി : അങ്ങാടി ശിവക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പോല പൊതിയുന്ന പണികൾ ഇന്ന് തുടങ്ങും. ക്ഷേത്ര ശിൽപികളായ വി.എസ്.രഘു ആചാരി, മാന്നാർ പളനി ആചാരി എന്നിവരുടെ നേതൃത്വത്തിൽ ആറന്മുള വാസ്തു വിദ്യാ ഗുരുകുലത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം പുരോഗമി ക്കുന്നത്. പുതുതായി നിർമിക്കുന്ന ഗണപതി ക്ഷേത്രത്തിന്റെ കുറ്റി വയ്പ്പും ഇന്ന് രാവിലെ 9.30ന് നടക്കും. ശ്രീകോവിൽ മേൽക്കൂരയ്ക്ക് ആവശ്യമായ ചെമ്പോല ഭക്തർക്ക് വഴിപാടായി സമർപ്പിക്കാമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.