ബസ് ടെർമിനൽ നിർമ്മാണം
Monday 28 April 2025 12:46 AM IST
റാന്നി : ഇട്ടിയപ്പാറയിൽ എം എൽ എയുടെ ആസ്തി വികസനഫണ്ടിലെ 2.65 കോടി രൂപ ആദ്യഘട്ടമായി ചെലവഴിച്ച് നിർമ്മിക്കുന്ന ബസ് ടെർമിനൽ നിർമ്മാണത്തിന്റെ പ്രാരംഭ നടപടിയായ മണ്ണുപരിശോധന നാളെ ആരംഭിക്കും. മണ്ണ് പരിശോധനയ്ക്ക് ശേഷം കെട്ടിടത്തിന്റെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കും. കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ് യാത്രക്കാർക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ടെർമിനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. താലൂക്ക് സർവേയർ, പഞ്ചായത്ത് അധികൃതർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർക്കൊപ്പം പ്രമോദ് നാരായൺ എം.എൽ.എ സ്റ്റാൻഡ് സന്ദർശിച്ചു.