ബാലഗോകുലം വാർഷികം

Monday 28 April 2025 12:47 AM IST

ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീഭദ്ര ബാലഗോകുലത്തിന്റെ വാർഷിക ഉത്സവം ആർ.എസ്.എസ് കലഞ്ഞൂർ ഖണ്ഡ് സംഘചാലക് ആർ.ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സാഹിത്യകാരൻ എസ് ആർ സി നായർ, ഏഴംകുളം ദേവീക്ഷേത്ര സംരക്ഷണ സംഘടന സെക്രട്ടറി സി പ്രമോദ് കുമാർ , മതപാഠശാല അദ്ധ്യാപകൻ രാജേഷ് ,മഹേഷ് മോഹൻ ,ശ്രീലത എന്നിവർ സംസാരിച്ചു. വാർഷിക ഉത്സവത്തോട് അനുബന്ധിച്ചു കുട്ടികളുടെ കലാപരിപാടികൾ നടന്നു.