തി​രുവല്ലയ്ക്ക് തലവേദന​, കക്കൂസ് മാലി​ന്യവുമായി​ ടാങ്കർ ലോറി​കൾ

Monday 28 April 2025 12:51 AM IST

തിരുവല്ല : നഗരത്തി​ന് ഭീഷണി​യായി​ വീണ്ടും കക്കൂസ് മാലി​ന്യം. മഴുവങ്ങാട് ചി​റയി​ൽ ബൈപാസ് റോഡരികിൽ കഴി​ഞ്ഞ ദി​വസം പുലർച്ചെയും ടാങ്കർ ലോറി​യി​ൽ എത്തി​ച്ച മാലി​ന്യം തള്ളി​. വഴി​യോരത്തും റോഡി​ലുമായി​ ഒഴുകി​യി​റങ്ങി​യ മാലി​ന്യം കാൽനടയാത്രി​കർക്കും വാഹനയാത്രി​കർക്കും ഏറെ ബുദ്ധി​മുട്ടായി​.

രാത്രി​യുടെ മറവി​ൽ ദിവസവും നാലും അഞ്ചും ടാങ്കർ മാലിന്യമാണ് ബൈപ്പാസ് റോഡരുകി​ൽ തള്ളുന്നത്. പുഷ്പഗി​രി​ ട്രാഫി​ക്ക് സി​ഗ്നൽ മുതൽ മഴുവങ്ങാട് പാലം വരെയുള്ള ഭാഗത്ത് പലസ്‌ഥലത്തായി മാലിന്യം നിറഞ്ഞി​രി​ക്കുകയാണ്. മഴ സമയത്ത് മാലി​ന്യം ഒഴുകി മുല്ലേലി തോട്ടിലേക്കും സമീപമുള്ള തോടുകളി​ലൂടെ മണിമലയാറ്റിലേക്കും വ്യാപിക്കുന്നു.

ബൈപാസിൽ കുട്ടികളുടെ പാർക്കിനു സമീപമായിരുന്നു മുമ്പ് മാലിന്യം ഒഴുക്കിയി രുന്നത്. നാട്ടുകാരുടെ എതി​ർപ്പ് ശക്തമായതോടെ മാലി​ന്യ ടാങ്കറുകൾ വരാതെയായി. 2 വർഷം മുൻപ് നഗരസഭ ആരോഗ്യവി ഭാഗം ടാങ്കറുകൾ പിടികൂടി​യി​രുന്നു.

സംസ്കരണ പ്ളാന്റി​ല്ല

പ്ര​തി​ദി​നം​ ​ഒ​ന്ന​ര​ ​ല​ക്ഷം​ ​ട​ൺ​ ​ക​ക്കൂ​സ് ​മാ​ലി​ന്യം ശേഖരി​ക്കുന്ന ​ജി​ല്ല​യി​ൽ​ ​മാലി​ന്യ സംസ്കരണത്തി​ന് സംവി​ധാനമി​ല്ല. സംസ്കരണ പ്ളാന്റ് ഇല്ലാത്തതാണ് ജി​ല്ല നേരി​ടുന്ന പ്രധാന പ്രതി​സന്ധി​.

ടാങ്കറുകളി​ൽ ശേഖരി​ക്കുന്ന കക്കൂസ് മാലി​ന്യം ​കാ​ടു​വ​ള​ർ​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ക​നാ​ൽ,​ ​തോ​ട് ​വ​ശ​ങ്ങ​ളി​ലു​മാ​ണ് ​ത​ള്ളു​ന്ന​ത്.​ ​ആ​ഘോ​ഷ​ ​ച​ട​ങ്ങു​ക​ളി​ലെ​ ​വെ​ൽ​ക്കം​ ​ഡ്രി​ങ്കു​ക​ളി​ലും​ ​മ​റ്റ് ​ശീ​ത​ള​ ​പാ​നീ​യ​ങ്ങ​ളി​ലും​ ​കോ​ളി​ ​ബാ​ക്ടീ​രി​യ​യു​ടെ​ ​അ​ള​വ് ​കൂ​ട​ത​ലാ​ണെ​ന്ന് ​പ​രി​ശോ​ധ​ന​യി​ൽ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ടു​മ​ണ്ണി​ൽ​ ​ശൗ​ചാ​ല​യ​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​പ്ളാ​ന്റി​ന് ​ക​ണ്ടെ​ത്തി​യെങ്കി​ലും പ്രദേശി​കമായ എതി​ർപ്പ് പദ്ധതി​ക്ക് തടസമായി​രി​ക്കുന്നു.

ജി​ല്ലയി​ൽ പ്രതി​ദി​നം ശേഖരി​ക്കുന്ന ക​ക്കൂ​സ് ​

മാ​ലി​ന്യം​ ​:​ 1.50​ ​ല​ക്ഷം ലി​റ്റ​ർ

ജി​ല്ല​യി​ലെ​ ​ഭൂ​ഗ​ർ​ഭ​ ​ജ​ല​ ​സ്രോ​ത​സു​ക​ളി​ലും​ ​കു​ഴ​ൽ​ ​കി​ണ​റു​ക​ളി​ലും​ ​മ​നു​ഷ്യ​ ​മാ​ലി​ന്യ​ത്തി​ലെ​ ​കോ​ളി​ഫോം​ ​ബാ​ക്ടീ​രി​യ​യു​ടെ​ ​അ​ള​വ് ​കൂ​ടു​ത​ലാ​ണ്.​ ​ക​ക്കൂ​സ് ​മാ​ലി​ന്യം​ ​ശേ​ഖ​രി​ക്കാ​ൻ​ ​ഇ​ട​മി​ല്ലാ​ത്ത​താ​ണ് ​ജി​ല്ല​ ​നേ​രി​ടു​ന്ന​ ​പ്ര​തി​സ​ന്ധി.

ശു​ചി​​​ത്വ​ ​മി​​​ഷ​ൻ​ ​അ​ധി​കൃ​തർ