ബോംബ് ഭീഷണി; കനേഡിയൻ പൗരൻ കസ്റ്റഡിയിൽ
Monday 28 April 2025 1:00 AM IST
വാരാണസി: വാരാണസി വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി വിദേശ പൗരൻ. ബംഗളൂരു ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരനായ കനേഡിയൻ പൗരൻ ബോംബ് ഭീഷണി ഉയർത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വിമാനത്തിൽ കയറിയ ശേഷം തന്റെ കയ്യിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പരിഭ്രാന്തി പരത്തിയത്. ഉടനെ ഇയാളെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. ബോംബ് ഭീഷണിയെത്തുടർന്ന് വിശദമായ പരിശോധനക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. പക്ഷേ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് വിമാനത്താവള ഡയറക്ടർ പുനീത് ഗുപ്ത പറഞ്ഞു.