ചട്ടമ്പിസ്വാമി മഹാസമാധി വാർഷികം നാളെ
കരുനാഗപ്പള്ളി: ചട്ടമ്പിസ്വാമിയുടെ 101ാമത് മഹാസമാധി വാർഷികം നാളെ രാവിലെ 9ന് പുതിയകാവ് ശ്രീനീലകണ്ഠ തീർത്ഥപാദസ്വാമി ചാരിറ്റബിൾ ട്രസ്റ്റ് ഋഷിമണ്ഡപ അങ്കണത്തിൽ നടക്കും. തിരുവനന്തപുരം സംസ്കൃത കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. എൽ.സുലോചന ദേവി മഹാസമാധി വാർഷികം ഉദ്ഘാടനം ചെയ്യും. പന്തളം എൻ.എസ്.എസ് കോളേജ് അസി. പ്രൊഫസർ ഡോ.സുരേഷ് മാധവ് മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് വൈസ് പ്രസിഡന്റ് രവികുമാർ ചേരിയിൽ അദ്ധ്യക്ഷനാകും. ട്രസ്റ്റ് സെക്രട്ടറി എം.പ്രസന്നകുമാർ, പുന്നക്കുളം ദേവീവിലാസം എൻ.എസ്.എസ് കരയോഗം സെക്രട്ടറി ആർ.രഞ്ജിത്ത്ലാൽ, എസ്.എൻ.ഡി.പി യോഗം പുന്നക്കുളം ശാഖാ വൈസ് പ്രസിഡന്റ് രത്നൻ മണക്കാട്ട്, കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുൻ ഡീൻ റിട്ട. പ്രൊഫ. എസ്. ഗീതാമണിഅമ്മ, കൊല്ലം എസ്.എൻ കോളേജ് റിട്ട. പ്രൊഫ. വി.എൻ.വിജയൻ, മുൻ ഡെപ്യുട്ടി കളക്ടർ ഹരിദാസ്, ട്രസ്റ്റ് മെമ്പർ അനന്തകൃഷ്ണൻ എന്നിവർ സംസാരിക്കും.