കേരള സർവകലാശാല പരീക്ഷാ വിജ്ഞാപനം

Monday 28 April 2025 1:12 AM IST

കേരള സർവകലാശാല മേയിൽ നടത്തുന്ന എട്ടാം സെമസ്​റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ (വിദൂരവിദ്യാഭ്യാസം – ആന്വൽ സ്‌കീം) മേഴ്സിചാൻസ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

മേയിൽ നടത്തുന്ന മൂന്നാം സെമസ്​റ്റർ എം.ബി.എ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/ഡിസാസ്​റ്റർ മാനേജ്‌മെന്റ്) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഒക്ടോബറിൽ നടത്തിയ ആറാം സെമസ്​റ്റർ ബിടെക് (2013 സ്‌കീം) കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ സിസ്​റ്റം സോഫ്റ്റ്‌വെയർ ലാബ് പ്രാക്ടിക്കൽ പരീക്ഷ 30 ലേക്ക് മാറ്റി. കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് പരീക്ഷാകേന്ദ്രം.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി ജ്യോഗ്രഫി,കെമിസ്ട്രി,ഫിസിക്സ് ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/ വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി മാത്തമാ​റ്റിക്സ് (റെഗുലർ 2022 അഡ്മിഷൻ,സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 2019 അഡ്മിഷൻ) ഏപ്രിൽ പരീക്ഷയുടെ പ്രോജക്ട്/വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം ഒക്ടോബറിൽ നടത്തിയ മൂന്ന്,നാല് സെമസ്​റ്റർ എംകോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 29 മുതൽ മേയ് 7വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം സെപ്റ്റംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബിഎസ്‌സി മാത്തമാ​റ്റിക്സ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി ഇന്ന് മുതൽ മേയ് 6 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.