സ്പീക്കർ പുഷ്പാർച്ചന നടത്തി

Monday 28 April 2025 1:13 AM IST

തിരുവനന്തപുരം: നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി,പണ്ഡിറ്റ് ജവഹർലാൽ നെഹ്റു,ഡോ.ബി.ആർ അംബേദ്കർ,കെ.ആർ നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.