കസ്തൂരിരംഗന് വിട നൽകി രാഷ്ട്രം

Monday 28 April 2025 12:18 AM IST
മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. കസ്തൂരിരംഗന് അന്തിമോപചാരം അർപ്പിക്കുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ബംഗളൂരുവിൽ സംസ്കരിച്ചു. ബംഗളൂരുവിലെ രാമൻ ഗവേഷണ സ്ഥാപനത്തിൽ ഇന്നലെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പൊതുദർശനം നടന്നു. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കർണാടക ഗവർണർ തവാർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിസഭാംഗങ്ങൾ, ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ, മുൻ ചെയർമാൻ ഡോ. കെ. ശിവൻ, രാഷ്ട്രീയ നേതാക്കൾ, ശാസ്ത്രജ്ഞർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. കസ്തൂരിരംഗന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് ധർമ്മേന്ദ്ര പ്രധാൻ അനുശോചിച്ചു. ബഹിരാകാശ മേഖലയ്ക്കുൾപ്പെടെ അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.