ടിക്കറ്റ് വില അമ്പത് രൂപ, ദിവസവും ഒരു കോടി സമ്മാനം ആദ്യ നറുക്കെടുപ്പ് വെള്ളിയാഴ്ച

Monday 28 April 2025 1:16 AM IST

കൊച്ചി: ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള 50 രൂപയുടെ പുതിയ ലോട്ടറി ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് മേയ് രണ്ടിന് നടക്കും. വെള്ളിയാഴ്ചയിലെ 'സുവർണ കേരളം" ടിക്കറ്റാണ് ആദ്യം നറുക്കെടുക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ആകെ 24,11,67,000 രൂപയുടെ 6,54,507 സമ്മാനങ്ങളുണ്ട്.

സംസ്ഥാനത്തെ ഏഴ് ലോട്ടറികളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കിയും ടിക്കറ്റ് വില 50 രൂപയാക്കിയും ലോട്ടറി വകുപ്പ് ഉത്തരവിറക്കിയിരുന്നു. നാലു ലോട്ടറികളുടെ പേരും മാറ്റി. നിർമ്മൽ ഭാഗ്യക്കുറിയാണ് സുവർണ കേരളമാക്കിയത്. എല്ലാ ടിക്കറ്റിന്റെയും കുറഞ്ഞ സമ്മാനത്തുക ടിക്കറ്റിന്റെ വിലയായ 50 രൂപയാണ്.

ഇതുവരെ, ബുധനാഴ്ച നറുക്കെടുക്കുന്ന 50 രൂപയുടെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് മാത്രമായിരുന്നു ഒരുകോടി സമ്മാനം. മറ്റുള്ളവയ്ക്ക് 40 രൂപയായിരുന്നു. ഫിഫ്റ്റി-ഫിഫ്റ്റി 96 ലക്ഷവും മറ്റുള്ളവ 1.8 കോടിയും ടിക്കറ്റുകളാണ് അച്ചടി​ച്ചി​രുന്നത്. ഇനി​ എല്ലാ ടിക്കറ്റുകളും 1.8 കോടിയാക്കും. ഡി​മാൻഡുള്ളവയുടെ എണ്ണം കൂട്ടും.

മറ്റുലോട്ടറികൾ

(രണ്ടാംസമ്മാനം, മൂന്നാംസമ്മാനം (ലക്ഷത്തി​ൽ), ആകെ സമ്മാനത്തുക, ആകെ സമ്മാനങ്ങൾ: നറുക്കെടുപ്പ് ക്രമത്തി​ൽ)

• ഭാഗ്യതാര : 75 : 1 : 24,16,67,000 : 6,54,505 : തി​ങ്കൾ

• സ്ത്രീശക്തി : 40 : 25 : 24,13,15,000 : 6,54,506 : ചൊവ്വ

• ധനലക്ഷ്മി : 50 : 20 : 24,11,67,000 : 6,60,986 : ബുധൻ

• കാരുണ്യപ്ലസ് : 50 : 5 : 24,20,23,000 : 6,54,505 : വ്യാഴം

• കാരുണ്യ : 50 : 5 : 24,12,87,000 : 6,54,506 : ശനി

• സമൃദ്ധി : 75 : 25 : 24,12,51,000 : 6,54,506 : ഞായർ