ഡി.കെ. ശിവകുമാറിന്റെ പേരിൽ തട്ടിപ്പ്: യുവതി അറസ്റ്റിൽ

Monday 28 April 2025 1:24 AM IST

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും സഹോദരനും മുൻ എം.പിയുമായ ഡി.കെ സുരേഷിന്റെയും സഹോദരിയാണെന്നും,ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. എ. ഐശ്വര്യ ഗൗഡ (33) ആണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് അറസ്റ്റ്. ഐശ്വര്യയുടെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 2.25 കോടി കണ്ടെടുത്തു. ഐശ്വര്യക്കും ഭർത്താവ് കെ.എൻ. ഹരീഷിനും എതിരെ കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് സാമ്പത്തിക അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചത്. ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്താണ് പണവും സ്വർണവുമടക്കം തട്ടിയത്.