ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യണം

Monday 28 April 2025 12:39 AM IST

കൊല്ലം: വൈദ്യുതി ബോർഡിൽ ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ കാഞ്ഞിരംകുഴി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പെൻഷണേഴ്സ് അസോ. കൊല്ലം ഡിവിഷൻ പ്രസിഡന്റ് എസ്.പ്രസന്നകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡി.ലാൽപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സി. കമ്മിറ്റി അംഗങ്ങളായ എ.ശ്യാംകുമാർ, വി.ജെ.ശശികുമാർ, ഡിവിഷൻ പ്രസിഡന്റ് എ.റഹിം, ട്രഷറർ ജെറോം ഡേവിഡ്, ജില്ലാ ട്രഷറർ എസ്.പ്രസാദ് എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ് മുഹമ്മദ് ഫസലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി രാധാക്യഷ്ണപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മിറ്റി അംഗം വിജയരാജൻ സ്വാഗതവും കൊല്ലം റിലീഫ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹിം നന്ദിയും പറഞ്ഞു. ഭാരവാഹികളായി മുഹമ്മദ് ഫാസിൽ (പ്രസിഡന്റ്), അനിൽകുമാർ (സെക്രട്ടറി), സുബൈദ ബീവി, രാജേന്ദ്രൻ പിള്ള, ബാബു (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.