കാക്കകോട്ടൂരിൽ വിമുക്തഭട ഭവൻ

Monday 28 April 2025 12:55 AM IST
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് എഴുകോൺ പഞ്ചായത്ത്‌ യൂണിറ്റിന്റെ ആസ്ഥാന മന്ദിരം ലഫ്റ്റനൻഡ് കേണൽ മധു കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് എഴുകോൺ പഞ്ചായത്ത്‌ യൂണിറ്റിന്റെ ആസ്ഥാന മന്ദിരം കാക്കക്കോട്ടൂരിൽ ലഫ്റ്റനൻഡ് കേണൽ മധു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ എൻ. ഗോപിനാഥൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ആസ്ഥാന മന്ദിരം സമർപ്പണം ആർ. തുളസീധരൻപിള്ള നിർവഹിച്ചു. പൊതുസമ്മേളനം എഴുകോൺ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ബിജു ഏബ്രഹാമും കുടുംബ സമ്മേളനം സംസ്ഥാന ട്രഷറർ സി. രാജശേഖരൻ നായരും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ. ഉല്ലാസ്, പി. സതീഷ് ചന്ദ്രൻ, സദൻ, കെ. തുളസീധരൻപിള്ള, സുധർമ സത്യൻ, കെ.ജി. സ്കറിയ, പ്രസന്നകുമാരി അമ്മ, രമ അജയകുമാർ എന്നിവർ സംസാരിച്ചു.

മുതിർന്ന അംഗങ്ങൾക്കുള്ള ആദരവും വിദ്യാഭ്യാസ അവാർഡുകളും ചടങ്ങിൽ നൽകി. താലൂക്ക് സെക്രട്ടറി എസ്. വിജയൻ പിള്ള സ്വാഗതവും എസ്. മനോജ്‌ നന്ദിയും പറഞ്ഞു.