ലഹരിക്കെതിരെ ക്രിക്കറ്റ് മത്സരം
Monday 28 April 2025 1:04 AM IST
കൊല്ലം: കെ.പി.എസ്.ടി.എ ചവറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന 'കാവൽ' ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച, അദ്ധ്യാപകരുടെ സൗഹ്യദ ക്രിക്കറ്റ് മത്സരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസി റീനാ തോമസ്, കല്ലട ഗിരീഷ്, വിഷ്‌ണു വിജയൻ, വരുൺ ലാൽ, അജയൻ, ഷബിൻ കബീർ, പി. വത്സ, കോളിൻസ് ചാക്കോ, റോജാ മാർക്കോസ്, രാജ് ലാൽ തോട്ടുവാൽ, ഷാക്കിർ, മനാഫ്, അബിൻ ഷാ, താജുമോൾ എന്നിവർ സംസാരിച്ചു.