ജില്ല ഫുട്ബോൾ അസോ. ഭാരവാഹികൾക്ക് സ്വീകരണം

Monday 28 April 2025 1:05 AM IST

കരുനാഗപ്പള്ളി: പന്മന പൗരാവലിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ല ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾക്ക് നൽകിയ സ്വീകരണ പരിപാടിയും സ്നേഹാദരവും ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ. ഹിജാസ്, ട്രഷറർ കുരുവിള ജോസഫ് എന്നിവരെ ആദരിച്ചു. പന്മല പൗരാവലി ചെയർമാൻ നിസാർ കന്നയിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി. സുധീഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീസ നിസാർ, ഷംന റാഫി, ഹൻസിയ, ഫിറോസ് നല്ലാന്തറയിൽ, അൻസർ ബെസ്റ്റ് ബിൽഡേഴ്സ്, എം. അജി, എ.കെ. ആനന്ദ് കുമാർ, ഷിഹാബ് മാമൂട്ടിൽ, അബ്ദുൽ സലിം, സി. മനോജ് കുമാർ, എ. ആഷിം, സിദ്ദിഖ്, സൽമാൻ പടപ്പനാൽ, തേവലക്കര നാസർ, മംഗലത്ത് മണികണ്ഠൻ, സിനികുമാർ, എ. മൻസൂർ, അൻവർ സാദത്ത്, ഇർഫാൻ എന്നിവർ സംസാരിച്ചു.