കെ.എം. എബ്രഹാമിനെതിരെ ഇപ്പോൾ നടപടി വേണ്ട: എം.വി. ഗോവിന്ദൻ

Monday 28 April 2025 1:05 AM IST

കൊച്ചി: സി.ബി.ഐ കേസ് എടുത്തെന്ന് കരുതി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ നടപടി എടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണത്തിന്റെ കണ്ടെത്തൽ വരുമ്പോൾ തീരുമാനമെടുക്കാം.

വീണയുടെ മൊഴിയുമായി ബന്ധപ്പെട്ട് ശുദ്ധകളവാണ് എസ്.എഫ്.ഐ.ഒ പറയുന്നത്. ഈ കളവ് മാദ്ധ്യമങ്ങളും ആവർത്തിക്കുന്നു.