`ചെറിയവേഷം` ചെയ്യുന്നവർ... അടവ് പൊളിച്ച് ഗൂഗിൾ

Monday 28 April 2025 1:17 AM IST

കൊച്ചി: മറൈൻഡ്രൈവ് ഗോശ്രീ പാലത്തിന് സമീപമുള്ള പൂർവ ഗ്രാൻഡ് ബേ ബിൽഡിംഗിൽ അഞ്ചാം നിലയിലെ 506-ാം നമ്പർ ഫ്ളാറ്റി​ലേക്ക് എക്സൈസ് സംഘം കയറുമ്പോൾ അവർക്കറി​യി​ല്ലായി​രുന്നു അകത്ത് പ്രശസ്ത സംവി​ധായകരാണെന്ന്. സംശയം തോന്നാതി​രി​ക്കാൻ ഫ്‌ളാറ്റിലെ ജീവനക്കാരനെക്കൊണ്ടാണ് വാതിലിൽ തട്ടിവിളിപ്പിച്ചത്. ഷാലി മുഹമ്മദ് വാതിൽ തുറന്നു. എക്‌സൈസ് ഉദ്യോഗസ്ഥർ ഇരച്ചുകയറി​. കഞ്ചാവ് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഖാലിദ് റഹ്മാനും അഷറഫ് ഹംസയും. പേരു പറയാൻ ഇവർ മടിച്ചു. സിനിമയിൽ ചെറിയ വേഷം ചെയ്യുന്നവരാണെന്നും 'മഞ്ഞുമ്മൽ ബോയ്‌സി"ൽ അഭിനയിച്ചിട്ടുണ്ടെന്നും ഖാലിദ് പറഞ്ഞു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരുടെ ചിത്രങ്ങളെടുത്ത് 'ഗൂഗിൾ ലെൻസി"ൽ പരിശോധിച്ചപ്പോഴാണ് ഹിറ്റ് സംവിധായകരാണെന്ന് വ്യക്തമായത്.

 സൗകര്യം ഒരുക്കിയാലും കുറ്റം ലഹരി ഉപയോഗിക്കാൻ സൗകര്യം ഒരുക്കി നൽകുന്നതും കുറ്റമായതി​നാൽ ഫ്‌ളാറ്റ് ഉടമയായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സമീറിനെ പ്രതിചേർക്കാനാണ് എക്സൈസ് നീക്കം. മൂന്ന് മാസം മുമ്പും ഇതേ ഫ്ലാറ്റിൽ എക്‌സൈസ് പരിശോധന നടത്തിയതായാണ് വിവരം.