മുംബയിലെ ഇ.ഡി ഓഫീസിൽ തീപിടിത്തം
Monday 28 April 2025 1:21 AM IST
മുംബയ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുംബയിലെ ഇ.ഡി ഓഫീസിൽ തീപിടിത്തം. ബല്ലാർഡ് എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഓഫീസിലാണ് സംഭവം. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തം. ആളപായമില്ല. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധയമാക്കി. തീയണക്കാനായി എട്ട് ഫയർ എൻജിനുകൾ,ആറ് ജംബോ ടാങ്കറുകൾ,റെസക്യു വാൻ,ക്വിക്ക് റെസ്പോൺസ് വാഹനങ്ങൾ,ആംബുലൻസ് എന്നിവയെല്ലാം പ്രദേശത്ത് വിന്യസിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.