ഹൈബ്രിഡ് കേസ് : നടന്മാർ ഹാജരാകും
Monday 28 April 2025 1:23 AM IST
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ പാലക്കാട് സ്വദേശിനി സൗമ്യ എന്നിവർ ഇന്ന് ആലപ്പുഴ എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകും. റിയാലിറ്റി ഷോ താരം ജിന്റോ,സിനിമാ നിർമ്മാതാക്കളുടെ സഹായിയായ യുവാവ് എന്നിവരോട് നാളെ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യപ്രതി തസ്ലിമയും നടന്മാരും മോഡലും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാകും ഇവരെ ചോദ്യം ചെയ്യുക. കഞ്ചാവ് കടത്ത് കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പ്രതിചേർക്കും.