കൗൺസിൽ യോഗം
Monday 28 April 2025 1:25 AM IST
മലമ്പുഴ: കുത്തക മുതലാളിമാരെ രക്ഷിക്കാനും ചെറുകിട വാഹന കച്ചവടക്കാരെയും ബ്രോക്കർമാരേയും ഇല്ലായ്മ ചെയ്യാനുമുള്ള 'ഓതറൈസേഷൻ' മോട്ടോർ വാഹന നിയമം എല്ലാ വിഭാഗം ആളുകളേയും ജീവിക്കാനുതകുന്ന രീതിയിലാക്കണമെന്ന് കേരളാ സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ വർഗീസ് ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എം.ശിവകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സോണി വലിയ കാപ്പിൽ, ട്രഷറർ വൈ.സുമിർ, ജില്ലാ പ്രസിഡന്റ് കെ.ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.