ലുലുമാളിൽ ബിഗ് ചോക്കോ ഡേ

Monday 28 April 2025 1:27 AM IST
lulu

പാലക്കാട്: ചോക്ലേറ്റ് പ്രേമികൾക്കായി ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ ചോക്ലേറ്റുകൾ, വാഫിൾസ്, ഡോനട്ട്സ്, കേക്കുകൾ എന്നിവയുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ബിഗ് ചോക്കോ ഡേയ്ക്ക് തുടക്കമായി. സ്നിക്കേഴ്സ് ഗാലക്സി, നെസ്റ്റ്‌ലേ, ഫെരേറോ റോച്ചർ, ഡാർക്ക് ഫാന്റസി, ഹെർഷേസ്, ക്യാഡ്ബറി എന്നിവരുമായി സഹകരിച്ചാണ് ബിഗ് ചോക്കോ ഡേ നടത്തുന്നത്. ബൂസ്റ്റ്, യുണിബിക്,പ്യുവര് ഹാർട്ട്, ഒറിയോ, കോപികോ, നൂട്ടില്ല, മിൽക്ക് മിസ്റ്റ് തുടങ്ങി 30 ലധികം ബ്രാൻഡുകൾ പങ്കെടുക്കും. വിവിധ ചോക്ലേറ്റ് ഉത്പന്നങ്ങൾ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ബിഗ് ചോക്കോ ഡേ മേയ് 4 ന് സമാപിക്കും.