കർഷകസംഘം മാർച്ച് നടത്തി  

Monday 28 April 2025 1:28 AM IST
കർഷകസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകല്ലിലുള്ള ചിറ്റൂർ കൃഷി അസി: ഡയറക്ടർ ഓഫിലേക്ക് നടത്തിയ മാർച്ച് ജില്ല സെക്രട്ടറി എം.ആർ.മുരളി ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: നെല്ല് സംഭരണം ഊർജിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകല്ലിലുള്ള ചിറ്റൂർ കൃഷി അസി. ഡയറക്ടർ ഓഫിസിലേക്ക് മാർച്ച് നടത്തി. കർഷക സംഘം ജില്ല സെക്രട്ടറി എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. സംഭരിക്കുന്ന നെല്ല് ചാക്കൊന്നിന് 12 കി.ഗ്രാം കിഴിവു ചോദിക്കുന്ന ചൂഷണം നിറുത്തലാക്കുക, സംഭരിക്കുന്ന നെല്ലിന്റെ പി.ആർ.എസ് നൽകുക, പി.ആർ.എസ് കൊടുത്ത കർഷകനു കാലതാമസമില്ലാതെ പണം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി ഇ.ആർ.രവീന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് മാത്യു സംസാരിച്ചു. വി.രാജൻ സ്വാഗതവും മണികണ്ഠൻ നന്ദിയും പറഞ്ഞു.