ജില്ലാ പ്രതിനിധി സമ്മേളനം

Tuesday 29 April 2025 1:13 AM IST
കേരള പുലയർ മഹാസഭാ പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കേരള പുലയർ മഹാസഭാ ജില്ലാ പ്രതിനിധി സമ്മേളനം ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രമീള കുമാരി അദ്ധ്യക്ഷയായി. വാളയാർ കുട്ടികളുടെ കൊലപാതക കേസിൽ സി.ബി.ഐ വിശ്വാസ്യതയില്ലാത്ത ഏജൻസിയായി മാറുന്നുണ്ട്. കേസിൽ വീണ്ടും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹിള ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സുജ അനിൽ, പ്രസിഡന്റ് ഭാരതി, വൈസ് പ്രസിഡന്റ് സജിത കൃഷ്ണൻകുട്ടി, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി ആറുചാമി അമ്പലക്കാട്, വൈസ് പ്രസിഡന്റ് മുരുകൻ പുറയോരം, ഗിരിഷ് ധോണി തുടങ്ങിയവർ സംസാരിച്ചു.