മുൻഷി വിദ്യാശ്രമം ഒന്നാമത്
കൊച്ചി: ടൈ കേരള ടൈ യംഗ് ഓൺട്രപ്രണേഴ്സ് ഫൈനൽ മത്സരത്തിൽ തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമം ഒന്നാം സ്ഥാനം നേടി. കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ രണ്ടും തിരുവനന്തപുരം സെന്റ് തോമസ് പബ്ലിക്ക് സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. ഡൽഹിയിലെ ഗ്ലോബൽ മത്സരത്തിൽ വിദ്യാശ്രമം ടീമംഗങ്ങളായ സിദ്ധാർഥ് എസ്. നായർ, നിരഞ്ജന മനയിൽ, വിഷ്ണുദത്തൻ, ഗംഗേഷ് വി. മേനോൻ, ദ്യുതി അജേഷ് എന്നിവർ പങ്കെടുക്കും. ടൈ ഗ്ലോബൽ ചെയർപേഴ്സൺ വിനോദിനി സുകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് അദ്ധ്യക്ഷത വഹിച്ചു. ദീപക് കോര, നിമിഷ രാജു വേലായുധൻ എന്നിവരായിരുന്നു വിധികർത്താക്കൾ.