ന്യൂനപക്ഷാവകാശ ചർച്ച
കൊച്ചി: ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് ന്യൂനപക്ഷാവകാശ ചർച്ചയും പ്രഭാഷണവും സംഘടിപ്പിച്ചു. 'ധ്വംസിക്കപ്പെടുന്ന ന്യൂനപക്ഷാവകാശങ്ങൾ' എന്ന ചർച്ചാസമ്മേളനത്തിൽ അഡ്വ. കാളീശ്വരം രാജ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ടി.എ അഹമ്മദ് കബീർ, ഡോ. ചാൾസ് ഡയസ്. പ്രൊഫ. കെ.പി ശങ്കരൻ, പി.ടി ജോൺ, പ്രൊഫ.എം.ഡി ആലീസ്, എൻ.എ അലി, ഖാദർ മാലിപ്പുറം, ജോർജ് കാട്ടുനിലത്ത്, ഡോ. കെ. രാധാകൃഷ്ണൻ നായർ, കബീർ ഹുസൈൻ, അസീസ് കുന്നപ്പിള്ളി, കെ.ഡി മാർട്ടിൻ, ഡോ. ബാബു ജോസഫ്, തോമസ് മാത്യു, പി.എച്ച് ഷാജഹാൻ തുടങ്ങിയവർ ന്യൂനപക്ഷാവകാശ ചർച്ചയിൽ സംസാരിച്ചു.