എഴുമൺ പള്ളി പെരുന്നാൾ

Tuesday 29 April 2025 12:38 AM IST

പ്രമാടം : വി.കോട്ടയം എഴുമൺ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് വികാരി ഫാ.സാംസൺ വർഗീസ് കൊടിയേറ്റി. മേയ് ഒന്നിന് രാവിലെ ഏഴിന് കുർബാന, 8.30 ന് ചെമ്പിൽ നേർച്ച സമർപ്പണ ഉദ്ഘാടനം, വൈകിട്ട് 5.30 ന് ചെമ്പുറാസ, തുടർന്ന് സന്ധ്യാപ്രാർത്ഥന. മൂന്നിന് രാവിലെ എട്ടിന് യൂഹാനോൻ മാർ മിലിത്തിയോസിന്റെ കാർമ്മികത്വത്തിൽ കുർബാന, 9.30 ന് അനുഗ്രഹ പ്രഭാഷണം, പത്തിന് വെച്ചൂട്ട് സദ്യ, തുടർന്ന് കൊടിയിറക്ക്.