ഐക്യദാർഢ്യ പ്രതിജ്ഞ
Tuesday 29 April 2025 12:40 AM IST
ആറന്മുള : പഹൽഗാമിൽ നടന്ന ഭീകര ആക്രമണത്തിന്റെ മുഴുവൻ സൂത്രധാരകർക്കും ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്ന് സുഗത കുമാരി സ്മൃതി സഭാ എക്‌സിക്യുട്ടീവ് സമിതി ആവശ്യപ്പെട്ടു. സ്മൃതി സഭാ പ്രസിഡന്റ് ശ്രീകുമാർ ആലക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങൾ ദേശീയ ഐക്യ ദാർഢ്യ പ്രതിജ്ഞയെടുത്തു. സെക്രട്ടറി ഭരത് നായർ വാഴുവേലിൽ, എസ് മുരളി കൃഷ്ണൻ, ശ്രീജിത്ത് വടക്കേടത്ത് , അശോകൻ മാവുനിൽക്കുന്നതിൽ, പി.ആർ.രാധാകൃഷ്ണൻ നായർ,രവീന്ദ്രനാഥ് അയ്യശ്ശേരിൽ, അനിൽ തോട്ടത്തിൽ, ശ്രീകുമാർ കടമ്മനിട്ട, സംഗീത് രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.