വി.എൻ. സുബ്രഹ്മണ്യന് ആദരം

Tuesday 29 April 2025 1:41 AM IST

പള്ളുരുത്തി: സംഗീതരംഗത്ത് 60 വർഷം പൂർത്തിയാക്കിയ ഗായകൻ വി.എൻ സുബ്രഹ്മണ്യനെ ജന്മനാട് ആദരിച്ചു. വിവിധ സംഘടനകളും വ്യക്തികളും ഉപഹാരങ്ങൾ നൽകി. പി.എ. പീറ്റർ ചടങ്ങിൽ അദ്ധ്യക്ഷനായി. കെ.എം. ധർമ്മൻ ദീപം തെളിച്ചു. ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി സലിം കുമാർ, എ.ഡി. പുരം ഭാസി, പി.വി. സുഭാഷ്, ഹരിദാസ് ചേർത്തല, കലവൂർ രതീഷ് കുമാർ, ജോൺ റിബല്ലോ വിജയൻ മാവുങ്കൽ, പി.എച്ച് ഹാരിസ്, എൻ.കെ.എം.ഷെറീഫ്, റീന ഷിബിൻ, പീറ്റർ ജോസ് എന്നിവർ സംസാരിച്ചു. തുടർന്ന് പഴയ നാടക ഗാനമേള നടന്നു.