പന്തിന് പിന്നെയും പിഴ

Monday 28 April 2025 10:48 PM IST

മുംബയ് : ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്ടൻ ഋഷഭ് പന്തിന് കുറഞ്ഞ ഓവർ നിരക്കിന് വീണ്ടും പിഴ. മുംബയ് ഇന്ത്യൻസിനെതിരായ മത്സരത്തിൽ 54 റൺസിന്റെ തോൽവി വഴങ്ങിയതിനു പിന്നാലെ പന്തിന് ബി.സി.സി.ഐ 24 ലക്ഷം രൂപ പിഴ ചുമത്തി. ലക്നൗ ടീമിലെ ഇംപാക്ട് പ്ലേയർ അടക്കമുള്ള താരങ്ങളെല്ലാം ആറു ലക്ഷം രൂപയോ, മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി അടയ്ക്കേണ്ടിവരും.