തരംഗ്: ടി.സി.എസ് മുന്നിൽ
കൊച്ചി: പ്രോഗ്രസീവ് ടെക്കീസ് ഇൻഫോപാർക്കുമായി സഹകരിച്ചു നടത്തുന്ന ടെക്കീസ് കലോത്സവം, തരംഗ് 2025 ആറുദിവസം പിന്നിട്ടപ്പോൾ 320 പോയിന്റുമായി ടി.സി.എസ് മുന്നിൽ. 300 പോയിന്റുമായി കീ വാല്യൂ സോഫ്വെയർ സിസ്റ്റംസ് രണ്ടാം സ്ഥാനത്തും 205 പോയിന്റുമായി വിപ്രോ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ഇന്ന് സംഘഗാനം, വഞ്ചിപ്പാട്ട്, ഒപ്പന, അക്കപ്പെല്ലേ, വട്ടപ്പാട്ട്, സ്പോട്ട് കോറിയോ, കൊളാഷ്, ഡിജിറ്റൽ ആർട്ട് മത്സരങ്ങൾ നടക്കും. ഇന്നലെ തിരുവാതിര, ടാബ്ലോ, കഥക്, കുച്ചിപ്പുടി, സ്വരരാഗം, ഓയിൽ പെയിന്റിംഗ്, വാട്ടർ കളറിംഗ്, നെയിൽ ആർട്ട് മത്സരങ്ങൾ നടന്നു. ടെക്കീസ് കലോത്സവം മേയ് 6ന് സമാപിക്കും.