പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് സഹായവുമായി എൻ.എസ്.ഇ
Monday 28 April 2025 11:09 PM IST
കൊച്ചി: നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഒഫ് ഇന്ത്യ (എൻ.എസ്.ഇ) ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു കോടി രൂപ (ഒരു കുടുംബത്തിന് ഏകദേശം നാല് ലക്ഷം രൂപ) വാഗ്ദാനം ചെയ്തു. രാജ്യത്തിന് ഇതു ദുഃഖകരമായ നിമിഷമാണെന്ന് എൻ.എസ്.ഇയുടെ എം.ഡിയും സി.ഇ.ഒയുമായ ആശിഷ് കുമാർ ചൗഹാൻ പറഞ്ഞു.