കുടുംബ വ്യവസായത്തിന്റെ പിന്തുടർച്ച: കോൺക്ളേവ് മേയ് അഞ്ചിന് കോഴിക്കോട്ട്
കൊച്ചി: കുടുംബ വ്യവസായങ്ങളുടെ വിജയകരമായ മുന്നേറ്റത്തിന് ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവയ്‌ക്കുന്ന ബിസിനസ് കോൺക്ളേവ് മേയ് അഞ്ചിന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറുവരെ നടക്കും.
കുടുംബ ബിസിനസിലെ പുതുതലമുറയ്ക്ക് മൂല്യങ്ങളും മികച്ച പ്രവർത്തന പാരമ്പര്യ രീതികളും പകർന്നു നൽകുകയാണ് ലക്ഷ്യമെന്ന് സംഘാടകരായ ഇൻഡോ ട്രാൻസ്‌വേൾഡ് ചേംബർ ഒഫ് കൊമേഴ്സ് (ഐ.ടി.സി.സി) ചെയർമാൻ അബ്ദുൽ കരീം പഴേരിയൽ പറഞ്ഞു.
ബിസിനസ് പ്രചോദകനായ മോഹൻജി, മാനേജ്‌മെന്റ് ചിന്തകൻ സന്തോഷ് ബാബു, ബിസിനസ് തന്ത്രജ്ഞനും പരിശീലകനുമായ മധു ഭാസ്‌കരൻ, മെന്ററും വളർച്ചാ വിദഗ്ദ്ധനുമായ വി.കെ. മാധവ് മോഹൻ, പ്രചോദനാത്മക പരിശീലകൻ സാഹല പ്രവീൻ, കോർപ്പറേറ്റ് കൺസൾട്ടന്റ് സി.എസ്. അഷീക്ക് എ.എം, ഡിജിറ്റൽ ലെഗസി ആർക്കിടെക്‌ട് സുരേഷ്‌കുമാർ എന്നിവർ പങ്കെടുക്കും.
ബിസിനസ് ലീഡർഷിപ്പ്, നവീകരിച്ച കാഴ്ചപ്പാട് പരിപാടി എന്നീ സെഷനുകളും ഒരുക്കും. വ്യവസായികൾ, മാനേജ്‌മെന്റ് വിദ്യാർത്ഥികൾ, കുടുംബ ബിസിനസ് സംരംഭകൾ എന്നിവർക്ക് പ്രയോജനപ്പെടും.
ഇമെയിൽ: info@indotransworld.org