ഭാ​ര്യ​യെ​ ​പട്ടി​ണി​ക്കി​ട്ട് ​ കൊ​ന്നു, യുവാവിനും മാതാവിനും ജീവപര്യന്തം

Tuesday 29 April 2025 4:14 AM IST

കൊ​ല്ലം​:​ ​സ്ത്രീ​ധ​നം​ ​കി​ട്ടാ​ത്ത​തി​ന് ​യു​വ​തി​യെ​ ​പട്ടി​​ണി​ക്കി​ട്ട് ​കൊ​ന്ന​ ​ഭ​ർ​ത്താ​വി​നും​ ​മാ​താ​വി​നും​ ​ജീ​വ​പ​ര്യ​ന്തം​ ​ക​ഠി​ന​ത​ട​വും​ 1,05,000​ ​രൂ​പ​ ​വീ​തം​ ​പി​ഴ​യും​ ​ശി​ക്ഷ​ ​വി​ധി​ച്ചു.​ ​തു​ഷാ​ര​യെ​ ​(28​)​ ​കൊ​ന്ന​ ​കേ​സി​ലാ​ണ് ​പൂ​യ​പ്പ​ള്ളി​ ​ച​രു​വി​ള​ ​വീ​ട്ടി​ൽ​ ​ച​ന്തു​ലാ​ൽ​ ​(36​),​ ​മാ​താ​വ് ​ഗീ​ത​ ​ലാ​ലി​ ​(62)​ ​എ​ന്നി​വ​രെ​ ​കൊ​ല്ലം​ ​അ​ഡി​ഷ​ണ​ൽ​ ​ജി​ല്ലാ​ ​ജഡ്ജി​ എ​സ്.​ ​സു​ഭാ​ഷ് ​ശി​ക്ഷി​ച്ച​ത്.

കൊ​ല​പാ​ത​ക​ത്തി​നും​ ​സ്ത്രീ​ധ​ന​ ​മ​ര​ണ​ത്തി​നു​മാ​ണ് ​ജീ​വ​പ​ര്യ​ന്തം​ ​ക​ഠി​ന​ത​ട​വും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യും.​ ​അ​ന്യാ​യ​മാ​യി​ ​ത​ട​ങ്ക​ലി​ൽ​ ​വ​ച്ച​തി​ന് ​ര​ണ്ട് ​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വും​ ​അ​യ്യാ​യി​രം​ ​രൂ​പ​ ​വീ​തം​ ​പി​ഴ​യും​ ​ര​ണ്ട് ​പ്ര​തി​ക​ൾ​ക്കും​ ​വി​ധി​ച്ചി​ട്ടു​ണ്ട്.​ ​മൂ​ന്നാം​ ​പ്ര​തി​യാ​യ​ ​ച​ന്തു​ലാ​ലി​ന്റെ​ ​പി​താ​വ് ​ലാ​ലി​യെ​ ​മൂ​ന്ന് ​മാ​സം​ ​മു​മ്പ് ​ഇ​ത്തി​ക്ക​ര​യാ​റ്റി​ൻ​ ​ക​ര​യി​ൽ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.

2019​ ​മാ​ർ​ച്ച് 21​ന് ​രാ​ത്രി​ 9.30​നാ​ണ് ​തു​ഷാ​ര​യെ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ഭ​ർ​ത്തൃ​വീ​ട്ടു​കാ​ർ​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​രാ​ത്രി​ 12​നാ​ണ് ​ഓ​ട്ടോ​ ​ഡ്രൈ​വ​ർ​ ​ബ​ന്ധു​ക്ക​ളെ​ ​വി​ളി​ച്ച് ​തു​ഷാ​ര​യെ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ന്ന് ​അ​റി​യി​ച്ച​ത്.​ ​ഇ​യാ​ളെ​ ​തി​രി​ച്ചു​ ​വി​ളി​ച്ച​പ്പോ​ഴാ​ണ് ​മ​രി​ച്ചെ​ന്ന​റി​യി​ച്ച​ത്.​ ​പു​ല​ർ​ച്ചെ​ ​ഒ​ന്നോ​ടെ​ ​തു​ഷാ​ര​യു​ടെ​ ​പി​താ​വും​ ​മാ​താ​വും​ ​സ​ഹോ​ദ​ര​നും​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി.​ ​ശോ​ഷി​ച്ച​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​വ​രാ​ണ് ​പൂ​യ​പ്പ​ള്ളി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​ പ്രോ​സി​ക്യു​ഷ​ന് ​വേ​ണ്ടി​ ​അ​ഡ്വ.​ ​കെ.​ബി.​ ​മ​ഹേ​ന്ദ്ര​ ​ഹാ​ജ​രാ​യി.​ ​ഡി​വൈ.​എ​സ്.​പി​മാ​രാ​യ​ ​ദി​ന​രാ​ജ്,​ ​നാ​സ​റു​ദ്ദീ​ൻ​ ​എ​ന്നി​വ​രാ​ണ് ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​സി.​പി.​ഒ​മാ​രാ​യ​ ​അ​ജി​ത്,​ ​വി​ദ്യ​ ​എ​ന്നി​ർ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​സ​ഹാ​യി​ക​ളാ​യി​രു​ന്നു.

 തുഷാരയുടെ ഭാരം 21 കിലോഗ്രാം

പോസ്റ്റുമോർട്ടം നടത്തുമ്പോൾ തുഷാരയുടെ ഭാരം 21 കിലോഗ്രാം മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണവസ്തുവിന്റെ അംശമുണ്ടായിരുന്നില്ല. തൊലി എല്ലിനോട് ചേർന്ന നിലയിലായിരുന്നു. വയർ ഒട്ടി വാരിയെല്ല് തെളിഞ്ഞ് നട്ടെല്ലിനോട് ചേർന്നിരുന്നു. അയൽക്കാരുടെയും തുഷാരയുടെ മൂന്നരവയസുള്ള കുട്ടിയുടെ അദ്ധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയെ അന്വേഷിച്ച ടീച്ചറോട് അവർ കിടപ്പ് രോഗിയാണെന്നാണ് പ്രതികൾ ധരിപ്പിച്ചത്. അമ്മയുടെ പേര് ഗീത എന്നും അദ്ധ്യാപികയെ വിശ്വസിപ്പിച്ചു. 2013ലായിരുന്നു തുഷാരയും ചന്തുലാലും തമ്മിലുള്ള വിവാഹം. വിവാഹം ഉറപ്പിക്കുമ്പോൾ മൂന്ന് വർഷത്തിനകം നൽകാമെന്ന് പറഞ്ഞിരുന്ന രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിച്ചു. കുടുംബവുമായി സഹകരിക്കാനും തുഷാരയെ സമ്മതിച്ചിരുന്നില്ല. തുഷാരയുടെ പെൺമക്കളെ കാണാനും വീട്ടുകാരെ അനുവദിച്ചിരുന്നില്ല. കുട്ടികളെ താലോലിക്കാൻ തുഷാരയെയും അനുവദിച്ചില്ല.