ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച ടോറസ് കത്തിനശിച്ചു; തീപടർന്നത്  പരിഭ്രാന്തിയുണ്ടാക്കി

Tuesday 29 April 2025 12:17 AM IST
മനയ്ക്കച്ചിറയിൽ ടോറസിന് തീപിടിച്ചപ്പോൾ

തിരുവല്ല : ടി.കെ റോഡിലെ മനയ്ക്കച്ചിറയിൽ ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച ടോറസ് കത്തി നശിച്ചു. ടോറസിലെ ഡീസൽ ടാങ്ക് പൊട്ടിയൊഴുകി സമീപത്താകെ തീപടർന്നത് പരിഭ്രാന്തി പരത്തി. ആളപായമില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ മനക്കച്ചിറ ജംഗ്‌ഷനി​ലാണ് സംഭവം. കോഴഞ്ചേരി ഭാഗത്തു നിന്ന് മെറ്റൽ കയറ്റിവന്ന ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള ടോറസ് ലോറിയാണ് പൂർണമായും കത്തി നശിച്ചത്. ഓടിവന്ന കാർ പെട്ടെന്ന് കവിയൂർ ഭാഗത്തേക്ക് തിരിഞ്ഞതോടെ പി​ന്നാലെ എത്തി​യ വാഹനങ്ങൾ ബ്രേക്ക് ചെയ്തു നി​റുത്തി​. വാനും കാറും ടി​പ്പറും നി​റുത്തി​യ ശേഷം പി​ന്നാലെ എത്തി​യ ടോറസ് ടി​പ്പറി​ന്റെ പി​ന്നി​ൽ ഇടി​ക്കുകയായി​രുന്നു. ടി​പ്പർ മുന്നി​ലുണ്ടായി​രുന്ന വാനി​ലും ഇടി​ച്ചു. തുടർന്ന് ടോറസിന്റെ ക്യാബിനിൽ നിന്ന് തീ ഉയർന്നതോടെ ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപെട്ടു. ക്യാബിൻ പൂർണമായും കത്തി നശിച്ചു. സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലേക്കും പെട്ടിക്കടയിലേക്കും തീ ആളിപ്പടർന്നു. തിരുവല്ലയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തെ തുടർന്ന് റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.