ജാഗ്രതാ സമിതി പ്രവർത്തനം
Tuesday 29 April 2025 12:19 AM IST
പത്തനംതിട്ട : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയുന്നതിന് രൂപീകരിച്ച വാർഡുതല ജാഗ്രതാ സമിതിയുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കുടുംബശ്രീ സ്‌നേഹിതയുടെ പ്രവർത്തന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണ ഇടപെടലിന് എല്ലാ വകുപ്പുകളുടെയും പിന്തുണ ആവശ്യമാണ്. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസം, ട്രൈബൽ വകുപ്പുകൾ സംയുക്തമായി വിദ്യാലയങ്ങളിൽ കൗൺസിലിംഗ് ശക്തമാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ആദില, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.